റബീഉൽ ആഖറിൽ മാത്രം ഇരു ഹറം പള്ളികളിൽ എത്തിയത് 13 ദശലക്ഷം തീർഥാടകർ
മക്ക: നിലവിലെ ഹിജ്‌രി മാസമായ റബീഉൽ-ആഖിറിൽ മക്കയിലെ മസ്ജിദുൽ ഹറാമിലേക്കും മദീനയിലെ മസ്ജിദുന്നബവിയിലേക്കും എത്തിയ ഉംറ തീർത്ഥാടകരുടെയും സന്ദർശകരുടെയും എണ്ണം 1,30,29,471 ആയതായി അധികൃതർ.
മസ്ജിദുൽ ഹറാമിൽ ഹിജ്ർ ഇസ്മായിലിൽ നമസ്കരിച്ച 22,786 പേർ ഉൾപ്പെടെ ആകെ 41,97,055 സന്ദർശകർ എത്തി. ഉംറ തീർത്ഥാടകരുടെ എണ്ണം 28,87,516 ആയി.
മദീനയിൽ, റൗദ അൽ-ഷരീഫയിൽ നമസ്കരിച്ച 3,55,532 പേർ ഉൾപ്പെടെ പ്രവാചകരുടെ പള്ളിയിൽ 17,90,885 സന്ദർശകർ എത്തി. 4,78,403 സന്ദർശകർ പ്രവാചകൻ (സ) യ്ക്കും അദ്ദേഹത്തിന്റെ രണ്ട് സ്വഹാബികൾക്കും സലാം ചൊല്ലി.
രണ്ട് ഹറം പള്ളികളുടെയും പ്രധാന കവാടങ്ങളിൽ സന്ദർശകരുടെയും തീർഥാടകരുടെയും എണ്ണം നിരീക്ഷിക്കുന്നതിനായി സെൻസർ റീഡറുകൾ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
