സൗദിയിലെ ഇന്ത്യക്കാർക്ക് ഇന്ന് മുതൽ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട് ലഭ്യമാകും
ജിദ്ദ: സൗദി അറേബ്യയിലെ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഇന്നു മുതല്‍ (ബുധന്‍) ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ട് ലഭ്യമാകും.
ഇന്ന്, ജിദ്ദ ഇന്ത്യന്‍ കൗണ്‍സിലേറ്റില്‍ ഉച്ചക്കുശേഷം മൂന്നുമണിക്ക് നടക്കുന്ന ചടങ്ങില്‍ ഇ-പാസ്പോര്‍ട്ടിന്റെ വിതരണ ഉദ്ഘാടനം കോൺസുൽ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് സൂരി നിര്‍വഹിക്കും.
36 പേജുകളുള്ള ചിപ്പ് ഘടിപ്പിച്ച ഡിജിറ്റല്‍ പാസ്പോര്‍ട്ടുകളുടെ കാലാവധി 10 വര്‍ഷമാണ്. ഔദ്യോഗിക പാസ്പോര്‍ട്ട് സേവാ വെബ്സൈറ്റില്‍ ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കാം.
150ലേറെ രാജ്യങ്ങളില്‍ ഇ പാസ്പോര്‍ട്ട് നിലവിലുണ്ട്. യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഇ -പാസ്പോര്ട്ടുകള് കഴിഞ്ഞ വര്‍ഷം മുതല്‍ ലഭിക്കാന്‍ തുടങ്ങിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
