Friday, March 6, 2026
Saudi ArabiaTop Stories

സ്വന്തം നിലയിൽ ഉംറ വിസ ഇഷ്യു ചെയ്ത് സൗദിയിലേക്ക് പറക്കാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ

നിലവിൽ  സ്വന്തം നിലയിൽ ഉംറ വിസ ഇഷ്യു ചെയ്‌ത് സൗദിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ പങ്ക് വെച്ച് ട്രാവൽ ഏജന്റുമാർ. അവ താഴെ വിവരിക്കുന്നു.

1. സ്വന്തം നിലയിൽ ഉംറ വിസ ഇഷ്യു ചെയ്യാൻ ഉദ്ദേശിക്കുന്നവർ സൗദിയിലുള്ള ഏതെങ്കിലും ഒരു പരിചയക്കാരന്റെ ഇഖാമ നമ്പറും ആ വ്യക്തിയുടെ അബ്ഷിറിൽ രെജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറും സംഘടിപ്പിക്കൽ ഇപ്പോൾ നിർബന്ധമാണ്.

2. നാട്ടിൽ നിന്ന് ഉംറ വിസ ഇഷ്യു ചെയ്യുന്ന സമയം പ്രസ്തുത അബ്ഷിർ അക്കൗണ്ടിലേക്ക് ഒരു  നോട്ടിഫിക്കേഷൻ പോകുകയും ആ നോട്ടിഫിക്കേഷൻ അബ്ഷിർ ഉടമ അപ്രുവ് ചെയ്യുകയും ചെയ്താൽ മാത്രമേ നാട്ടിൽ നിന്ന് ഉംറ വിസ ഇഷ്യു ആകുകയുള്ളൂ.

3. ചില ആളുകൾ പ്രചരിപ്പിക്കും പോലെ വ്യക്തിഗത ഉംറ വിസ ഇഷ്യു ചെയ്യാൻ ഹോട്ടൽ ബുക്കിംഗ് ആവശ്യമില്ല.

4. വ്യക്തിഗത ഉംറ വിസയിൽ പോകുന്ന ആൾ നിശ്ചിത കാലാവധിക്കുള്ളിൽ തന്നെ സൗദി വിടാതിരുന്നാൽ അയാളുടെ ഉംറ വിസ ഇഷ്യു ചെയ്യുമ്പോൾ നൽകിയ ഇഖാമ നമ്പർ ഉടമക്ക് അത് സംബന്ധിച്ച് ഉത്തരവാദിത്വം ഉണ്ടാകുമെന്ന് ഓർക്കുക.

അബ്ഷിർ ഉടമ നോട്ടിഫിക്കേഷൻ അപ്രുവ് ചെയ്താൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉംറ വിസ ഇഷ്യു ചെയ്യാമെന്നും ഉംറ വിസ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് തന്റെ വാട്സ് അപ് നമ്പർ ആയ http://wa.me/+918891077088 -ൽ ബന്ധപ്പെട്ടാമെന്നും എ ആർ നഗർ കുന്നുംപുറം സ്കൈ വൈഡ് ട്രാവൽസ് എംഡി സാലിം പി എം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്