ഗാസയിൽ വ്യോമാക്രമണം: ആശുപത്രികളും, സ്കൂളുകളുമടക്കം നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി; 21 ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു എന്ന് ആരോപിച്ച് ഗാസയിൽ ഇസ്രായേൽ സൈന്യം വൻ വ്യോമാക്രമണം നടത്തി. ഫൈറ്റർ ജെറ്റുകളും മറ്റ് വ്യോമസേന വിമാനങ്ങളും കൂടാതെ ആർട്ടിലറിയും ഈ ആക്രമണങ്ങളിൽ ഉപയോഗിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
സ്കൂളുകളും, ആശുപത്രികളുമടക്കം നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ 21 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
മധ്യ ഗാസയിലെ നുസൈറാത്ത് ക്യാമ്പിന് പടിഞ്ഞാറ് ഭാഗത്തുള്ള അബു സലീമിൽ, മാറ്റിപ്പാർപ്പിച്ച ആളുകൾ താമസിച്ചിരുന്ന കൂടാരത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ആറ് പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽ-ഔദ ആശുപത്രി റിപ്പോർട്ട് ചെയ്തു.
ഹമാസ് ഉപയോഗിച്ചിരുന്ന ആയുധ സംഭരണ കേന്ദ്രങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളുമാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
കൂടാതെ, ഹമാസ് ഉപയോഗിച്ചിരുന്ന ഒരു സുപ്രധാന തുരങ്കം തകർത്തു എന്നും റിപ്പോർട്ടുണ്ട്. ഈ തുരങ്കത്തിന് നേരെ 120 റോക്കറ്റുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഈ പുതിയ ആക്രമണങ്ങൾ ഗാസയിലെ സ്ഥിതിഗതികൾ വീണ്ടും വഷളാക്കിയിരിക്കുകയാണ്. മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമായത് അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
