Friday, March 6, 2026
Saudi ArabiaTop Stories

ഫൈനൽ എക്സിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമം അറിയാത്തത് നിരവധി സൗദി പ്രവാസികൾക്ക് വിനയാകുന്നു

ഫൈനൽ എക്സിറ്റ് വിസയുമായി ബന്ധപ്പെട്ട് പുതിയ നിയമം ഈ വർഷം തുടക്കത്തിൽ നിലവിൽ വന്നിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച് അവബോധമില്ലാത്തത് നിരവധി സൗദി പ്രവാസികളെ വെട്ടിലാക്കുന്നതായി റിപ്പോർട്ട്. ഇത് മൂലം പല പ്രവാസികളും എയർപോർട്ടിൽ നിന്ന് മടങ്ങേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

ഈ ഒരു സാഹചര്യം ഉണ്ടാകാതിരിക്കാൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട ഫൈനൽ എക്സിറ്റുമായി ബന്ധപ്പെട്ട പുതിയ അപ്ഡേഷൻ താഴെ വിവരിക്കുന്നു.

ഫൈനൽ ഏക്സിറ്റ് വിസ ഇഷ്യു ചെയ്താൽ പിന്നീട് 2 മാസം നിരുപാധികം സൗദിയിൽ കഴിയാം എന്ന പഴയ ആനുകൂല്യം ഇപ്പോൾ നിലവിൽ ഇല്ല എന്നോർക്കുക. നിങ്ങളുടെ ഇഖാമയിൽ 2 മാസം അല്ലെങ്കിൽ അതിലധികം കാലാവധി ഉണ്ടെങ്കിൽ മാത്രമെ എക്സിറ്റടിച്ച് 2 മാസം സൗദിയിൽ കഴിയാൻ സാധിക്കുകയുള്ളൂ. ഇഖാമയിലെ കാലാവധി 2 മാസത്തിൽ താഴെ ആണെങ്കിൽ എക്സിറ്റ് ഇഷ്യു ചെയ്തത് മുതൽ ഇഖാമയിൽ ബാക്കിയുള്ള കാലാവധി എത്രയാണോ അത്രയും ദിവസം മാത്രമേ സൗദിയിൽ കഴിയാൻ പാടുള്ളൂ.

ഈ കാര്യം പല പ്രവാസികളും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. പലരും ഇഖാമ കാലാവധി അവസാനിക്കാൻ സമയം ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നേരത്തെയുള്ള പോലെ രണ്ട് മാസം സൗദിയിൽ തുടരാം എന്ന് കരുതുന്നുണ്ട്. ഇഖാമ കാലാവധി രണ്ട് മാസത്തിൽ താഴെയുള്ള പലരും ഇങ്ങനെ എക്സിറ്റടിക്കുകയും ഇഖാമ കാലാവധി കഴിയുന്നതോടെ അവരുടെ എക്സിറ്റ് വിസ കാലാവധി അവസാനിക്കുകയും ചെയ്യും. ഈ വിവരം അറിയാതെ രണ്ട് മാസം വാലിഡിറ്റി ഉണ്ട് എന്ന ധാരണയിൽ എക്സിറ്റ് വിസയുമായി എയർപോർട്ടിൽ ചെല്ലുമ്പോൾ അവരുടെ വിസ കാലാവധി അവസാനിച്ചതിനാൽ അവർക്ക് എയർപോർട്ടിൽ നിന്ന് മടങ്ങേണ്ട അവസ്ഥയാണ് ഉണ്ടാകുക. ഇങ്ങനെ പലരും മടങ്ങിയിട്ടും ഉണ്ട്.

ഏതായാലും ഇത്തരം പ്രയാസങ്ങളിൽ പെടാതിരിക്കാൻ എക്സിറ്റ് വിസയുടെ കാലാവധി സംബന്ധിച്ച് പ്രവാസികൾ ബോധവാന്മാരാകേണ്ടതുണ്ടെന്നും സൗദി വിസകൾ സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ തന്റെ വാട്സ് ആപ് നമ്പറിൽ ബന്ധപ്പെടാമെന്നും വി-സ്മാർട്ട് ട്രാവൽസ് ജിദ്ദ മാനേജർ അബ്ദുൽ റസാഖ് വിപി ( http://wa.me/+917907937101 ) അറിയിച്ചു.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്