Friday, March 6, 2026
Saudi ArabiaTop Stories

ജോലി ചെയ്യുന്ന വീട്ടിലെ രഹസ്യങ്ങൾ പുറത്ത് പറയരുത്; സൗദിയിലെ ഗാർഹിക തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

സൗദിയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തു വിട്ടു.

കരാർ അനുസരിച്ച് ഓരോ ഗാർഹിക തൊഴിലാളിയും, തൊഴിലുടമയുടെ മേൽനോട്ടത്തിൽ ജോലി ചെയ്യുകയും കുടുംബത്തിൻ്റെ വസ്തുവകകളും ഉപകരണങ്ങളും സംരക്ഷിക്കുകയും ചെയ്യണം.

തൊഴിലുടമയോടോ കുടുംബാംഗങ്ങളോടോ വാക്കാലുള്ളതോ ശാരീരികമായതോ ആയ ഒരു തരത്തിലുള്ള അതിക്രമങ്ങളോ മോശം പെരുമാറ്റമോ തൊഴിലാളിയിൽ നിന്ന് ഉണ്ടാവരുത്.

ജോലി ചെയ്യുന്ന വീട്ടിലെ രഹസ്യങ്ങൾ, സ്വകാര്യ വിവരങ്ങൾ, കുടുംബകാര്യങ്ങൾ എന്നിവ ഒരുകാരണവശാലും പുറത്തുള്ളവരുമായി പങ്കിടുകയോ വെളിപ്പെടുത്തുകയോ ചെയ്യരുത്.

ഇസ്‌ലാമിക മതത്തെയും രാജ്യത്തെ നിയമങ്ങളെയും ബഹുമാനിക്കുകയും സൗദി സമൂഹത്തിൻ്റെ ആചാരങ്ങളും മര്യാദകളും പാലിക്കുകയും വേണം.

നിയമപരമായ കാരണങ്ങളില്ലാതെ ജോലി ഉപേക്ഷിക്കുകയോ, മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യുകയോ, സ്വന്തമായി ജോലി ചെയ്യുകയോ ചെയ്യരുത്.

വീട്ടുജോലിക്കാർ, ഹൗസ് ഡ്രൈവർമാർ, ഹോം നഴ്‌സ്, പാചക്കാർ, തയ്യൽക്കാർ, സൂപ്പർവൈസർ, ഹൗസ് മാനേജർ, ഹോം ഗാർഡ്, വ്യക്തിഗത സഹായി, കൃഷിക്കാരൻ, ഫിസിയോ തെറാപ്പിസ്റ്റ്, ഹോം കോഫി മേക്കർ തുടങ്ങി 15-ലധികം പ്രൊഫഷനുകൾ ഇതിൽ ഉൾപ്പെടുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa