ഉംറ വിസയിൽ സൗദിയിൽ തുടരാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആറ് കാര്യങ്ങൾ
സൗദിയിലേക്ക് കുടുംബാംഗങളെ ഉംറ വിസയിൽ കൊണ്ട് വന്ന പലരും അവരെ നാട്ടിലേക്ക് വിടാതെ വീണ്ടും സൗദിയിലേക്ക് തന്നെ പ്രവേശിപ്പിക്കാനുള്ള വഴികൾ അന്വേഷിക്കാറുണ്ട്. അത്തരം ആളുകൾ അറിയേണ്ട ആറു കാര്യങ്ങൾ താഴെ വിവരിക്കുന്നു.
ഉംറ വിസ പുതുക്കാൻ സാധിക്കുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു ചോദ്യം. ഉംറ വിസ പുതുക്കാൻ സാധിക്കില്ല. മൂന്നുമാസമാണ് വിസ കാലാവധി. (സിംഗിൾ എൻട്രി ആണ്) ഒരിക്കൽ സൗദിയിൽ നിന്ന് പുറത്തുപോയാൽ പിന്നീട് അയാൾക്ക് അതേ ഉംറ വിസയിൽ സൗദിയിലേക്ക് മടങ്ങാൻ സാധിക്കില്ല എന്നോർക്കുക.
ഉംറ വിസയിൽ വന്നയാൾക്ക് നാട്ടിൽ പോകാതെ സൗദിയിൽ തന്നെ തുടരാനുള്ള മാർഗം എന്താണ് എന്നാണ് മറ്റൊരു ചോദ്യം. മൂന്ന് മാസം ആകുന്നതോടെ ഇയാൾ സൗദിയിൽ നിന്നും പുറത്ത് കടക്കണം. എറ്റവും എളുപ്പ മാർഗം ബഹ്റൈൻ അല്ലെങ്കിൽ ജോർദ്ദാൻ വിസിറ്റ് വിസ എടുത്ത് ആ രാജ്യങ്ങളിലേക്ക് പ്രവേശിക്കലാണ്. ശേഷം ഏതെങ്കിലും ട്രാവൽ എജന്റുമായി ബന്ധപ്പെട്ട് ഉംറ വിസ ഇഷ്യു ചെയ്യുകയും തുടർന്ന് സൗദിയിലേക്ക് വീണ്ടും പ്രവേശിക്കുകയും ചെയ്യാം.
പുതിയ ഉംറ വിസ ഇഷ്യു ചെയ്യാൻ കാലതാമസം നേരിടുമോ? ബഹ്രൈനിലോ ജോർദാനിലോ അധിക ദിവസം താങ്ങേണ്ടി വരുമോ എന്ന് പലരും സംശയം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു കൃത്യ സമയം പറയാൻ ഇപ്പോൾ ആർക്കും സാധിക്കൂന്നില്ല എന്നതാണ് വാസ്തവം. ചിലപ്പോൾ ഏതാനും മണിക്കൂറുകൾ കൊണ്ട് ഉംറ വിസ ഇഷ്യു ചെയ്യും. ചിലപ്പോൾ അത് മൂന്നോ നാലോ ദിവസം വരെയോ അതിലധികമോ ആകാം എന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്.
സൗദിയിൽ നിന്ന് എക്സിറ്റ് ആകുന്നതിനു മുമ്പ് തന്നെ പുതിയ ഉംറ വിസ ഇഷ്യു ചെയ്ത് വെക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നുണ്ട്. നിലവിൽ ഒരു ഉംറ വിസ വാലിഡ് ആയി നില നിൽക്കവേ പുതിയ ഒരു ഉംറ വിസ ഇഷ്യു ചെയ്യാൻ പറ്റുന്നില്ല എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.
ഉംറ സിസ ഇഷ്യു ചെയ്യാനുള്ള ചിലവിനെക്കുറിച്ച് പലരും ചോദിക്കുന്നു. 15,000 ഇന്ത്യൻ രൂപ മുതൽ മുകളിലോട്ട് ആണ് ചാർജ് ആയി ട്രാവൽസുകാർ ഈടാക്കുന്നത്.
ഉംറ വിസ ഇഷ്യു ചെയ്യാൻ ഹോട്ടൽ ബുക്കിംഗ് ആവശ്യമുണ്ടോ എന്ന് സംശയിക്കുന്നവർ ഉണ്ട്. ഹോട്ടൽ ബുക്കിംഗ് ആവശ്യമില്ല. എന്നാൽ സൗദിയിലെ ഒരാളുടെ ഇഖാമ നമ്പറും മൊബൈൽ നമ്പറും വേണം. അയാളുടെ ഉത്തവരാദിത്വത്തിൽ ആയിരിക്കും വിസ ഇഷ്യു ചെയ്യുക. അത് കൊണ്ട് തന്നെ അയാളുടെ അബ്ഷിർ ആക്റ്റീവ് ആയിരിക്കുകയും വേണം. അബ് ഷിറിലേക്ക് ഉംറ വിസ അപ്രുവൽ മെസേജ് പോകുമ്പോൾ അത് അപ്രുവ് ചെയ്യണം. എങ്കിൽ മാത്രമേ വിസ ഇഷ്യു ആകുകയുള്ളൂ.
സൗദിയിൽ നിന്ന് ബഹ്റൈൻ പ്രവേശനത്തിനുള്ള സഹായങ്ങൾക്ക് ഖോബാറിലെ നൗഷാദുമായി http://wa.me/+966556884273 എന്ന വാട്സ് ആപിലും സൗദിയിൽ നിന്ന് ജോർദ്ദാൻ പ്രവേശനത്തിനുള്ള സഹായങ്ങൾക്ക് മൗലവി സിയാറ ജിദ്ദയുമായി https://wa.me/message/DFYOE57A32K5H1 എന്ന വാട്സ് ആപിലും ബന്ധപ്പെടാവുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
