സൗദിയിലുള്ളവർ മൊബൈൽ ഫോണുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് സിവിൽ ഡിഫൻസ്; തിങ്കളാഴ്ച അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിക്കും
സൗദി അറേബ്യയിലെ പൗരന്മാരോടും താമസക്കാരോടും മൊബൈൽ ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ (OS) അപ്ഡേറ്റ് ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
അടിയന്തര സാഹചര്യങ്ങളിലുള്ള ദേശീയ മുന്നറിയിപ്പ് സംവിധാനം പരീക്ഷിക്കുന്നതിൻ്റെ ഭാഗമായി ഈ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നത് ഉറപ്പാക്കാനാണ് നിർദ്ദേശം.
രാജ്യത്തുടനീളമുള്ള മൊബൈൽ ഫോണുകളിൽ മുന്നറിയിപ്പ് സംവിധാനം പരീക്ഷണം നടത്തുമെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. ഇത് അടുത്ത തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് (1:00 PM) നടക്കും.
മൊബൈൽ ഉപകരണങ്ങളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്താൽ മാത്രമേ പരീക്ഷണം വിജയകരമാവുകയും മുന്നറിയിപ്പുകൾ ഫലപ്രദമായി ലഭിക്കുകയും ചെയ്യൂ എന്ന് സിവിൽ ഡിഫൻസ് ഊന്നിപ്പറഞ്ഞു.
മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ഗുണനിലവാരം ഉയർത്തുന്നതിനും പൊതു സുരക്ഷയും പ്രതിരോധവും ശക്തിപ്പെടുത്തുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
