ക്രിക്കറ്റ് കളിക്കുന്നതിനിടെ ജിദ്ദയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ജിദ്ദ: ജിദ്ദയിൽ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി റോയിസ് മാത്യു തോമസാണ് (42) മരിച്ചത്.
ജിദ്ദയിലെ അൽഫ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു റോയിസ്. ക്രിക്കറ്റ് കളിക്കിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോയിസ് മാത്യു തോമസ് ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ അൽ ഹമ യൂണിറ്റിലെ സജീവ അംഗമായിരുന്നു. ഭാര്യ: ദയ സെബാസ്റ്റ്യൻ മക്കൾ: ഹേസൽ റോയിസ് തോമസ്, സ്റ്റീവ് റോയിസ് തോമസ്
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ നവോദയയുടെ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
