Friday, March 6, 2026
Saudi ArabiaTop Stories

വേശ്യാവൃത്തി: മദീനയിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പ്രവാസികൾ പിടിയിൽ

സൗദിയിൽ വേശ്യാവൃത്തി നടത്തിയ രണ്ട് സ്ത്രീകളടക്കം മൂന്ന് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. മദീനയിലെ ഒരു അപാർട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.

മദീന പ്രവിശ്യാ പോലീസ്, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ആന്റി-ഹ്യൂമൻ ട്രാഫിക്കിംഗ് ജനറൽ ഡയറക്‌ടറേറ്റുമായി ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.

അറസ്റ്റ് ചെയ്ത പ്രതികളെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.

നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.മദീനയിലെ താമസസ്ഥലങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിരീക്ഷണം തുടരുമെന്നും മദീന പൊതു സുരക്ഷാ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa