ഇഖാമ ഇഷ്യു ചെയ്യുന്നതിനു മുമ്പ് ഒരു ഗാർഹിക തൊഴിലാളിക്ക് എക്സിറ്റ് നൽകുന്നതിനുള്ള മൂന്ന് നിബന്ധനകൾ വ്യക്തമാക്കി സൗദി ജവാസാത്ത്
സൗദിയിലേക്ക് ഒരു ഗാർഹിക തൊഴിലാളി പുതിയ വിസയിൽ പ്രവേശിച്ച്, അയാളുടെ ഇഖാമ ഇഷ്യു ചെയ്യുന്നതിന്റെ മുമ്പ് (90 ദിവസത്തെ പ്രോബേഷൻ കാലയളവിനുള്ളിൽ) അയാൾക്ക് അബ്ഷിർ വഴി ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നൽകുന്നതിനു ആവശ്യമായ മൂന്ന് നിബന്ധനകൾ വ്യക്തമാക്കി സൗദി ജവാസാത്ത്.
1. തൊഴിലാളിയുടെ സ്റ്റാറ്റസ് ഹുറൂബോ, സൗദിക്ക് പുറത്തോ, മരണപ്പെട്ടതോ ആയിരിക്കരുത്.
2. തൊഴിലാളിയുടെ മേൽ യാതൊരു തരത്തിലുമുള്ള ട്രാഫിക് പിഴകളും ഉണ്ടാകാൻ പാടില്ല.
3. തൊഴിലാളിയുടെ പാസ്പോർട്ടിനു 60 ദിവസമോ അതിൽ കൂടുതലോ വാലിഡിറ്റി ഉണ്ടായിരിക്കണം. എന്നിവയാണ് മൂന്ന് നിബന്ധനകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
