Friday, March 6, 2026
Saudi ArabiaTop Stories

ജീവകാരുണ്യ പ്രവർത്തകനായ വർക്കല സ്വദേശി റിയാദിൽ മരണപ്പെട്ടു

സൗദി അറേബ്യയിലെ റിയാദിൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന തിരുവനന്തപുരം വർക്കല ചിലക്കൂർ സ്വദേശി സബീന മൻസിൽ ഷബീർ അബ്ദുൽ ഖാദർ നജാഹി (42) അന്തരിച്ചു. ഇന്ന് പുലർച്ചെ റബൂഅയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.

വർഷങ്ങളായി റിയാദിൽ പ്രവാസിയായിരുന്ന ഷബീർ, അവിടുത്തെ മലയാളി സമൂഹത്തിനിടയിൽ ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലൂടെ ഏറെ പരിചിതനായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിന് വലിയ ഞെട്ടലായി.

എ.കെ. തുഫൈലും അസീമ ബീവിയുമാണ് ഷബീറിന്റെ മാതാപിതാക്കൾ. എൻ. അൻസിയാണ് ഭാര്യ. നാല് വയസ്സുള്ള ഒരു മകനുണ്ട്. മരണാനന്തര നടപടിക്രമങ്ങൾ ഐ.സി.എഫ് (ICF) വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa