വാഹനങ്ങളിൽ അനുവദിച്ചതിലും കൂടുതൽ ആളുകളെ കയറ്റിയാൽ 2,000 റിയാൽ പിഴ; സൗദി റോഡ് സുരക്ഷാ വിഭാഗം
സൗദിയിൽ വാഹനത്തിൻ്റെ രജിസ്ട്രേഷൻ ലൈസൻസിൽ (ഇസ്തിമാറ) അനുവദിച്ചിട്ടുള്ളതിലും കൂടുതൽ യാത്രക്കാരെ കയറ്റുന്നത് ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് സ്പെഷ്യൽ ഹൈവേ സെക്യൂരിറ്റി ഫോഴ്സ് മുന്നറിയിപ്പ് നൽകി.
പരമാവധി 2,000 റിയാൽ വരെ പിഴ ചുമത്താൻ സാധ്യതയുള്ള നിയമലംഘനമാണ് ഇതെന്ന് അധികൃതർ അറിയിച്ചു.
റോഡ് സുരക്ഷയുടെ അടിസ്ഥാനപരമായ കാര്യങ്ങളിൽ ഒന്നാണ് ലൈസൻസിൽ നിർണയിച്ചിട്ടുള്ള യാത്രക്കാരുടെ എണ്ണം പാലിക്കുക എന്നതെന്നും റോഡ് സുരക്ഷാ സേന വ്യക്തമാക്കി.
അപകടങ്ങൾ കുറയ്ക്കുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഈ നിയമങ്ങൾ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്.
ഹൈവേകളിലെ ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, അംഗീകൃത ട്രാഫിക് നിയമങ്ങൾ പാലിക്കാനും നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ അലംഭാവം കാണിക്കാതിരിക്കാനും സുരക്ഷാ സേന ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
