തബൂക്കിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട കേസിൽ മൂന്ന് സ്ത്രീകളടക്കം അഞ്ച് പ്രവാസികൾ പിടിയിൽ
സൗദിയിൽ അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ കേസിൽ മൂന്ന് സ്ത്രീകളടക്കം അഞ്ച് പ്രവാസികളെ തബൂക്ക് റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു.
കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് വിഭാഗവുമായി സഹകരിച്ചാണ് തബൂക്ക് പോലീസ് ഒരു ജനവാസ കേന്ദ്രത്തിലെ വീട്ടിൽ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
