Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ കുളിക്കുന്നതിനിടെ കടലിൽ മുങ്ങിയ ബാലികയെ ബോർഡർ ഗാർഡ്സ് രക്ഷപ്പെടുത്തി; വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ്

സൗദിയിൽ മദീന മേഖലയിലെ യാമ്പുവിൽ, നീന്തുന്നതിനിടെ കടലിൽ മുങ്ങിപ്പോയ യമൻ ബാലികയെ ബോർഡർ ഗാർഡിന്റെ തിരച്ചിൽ രക്ഷാ സംഘം രക്ഷപ്പെടുത്തി.

അവശയായിരുന്ന കുട്ടിക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

കടൽത്തീരത്ത് വിനോദസഞ്ചാരത്തിന് എത്തുന്നവർ, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ബോർഡർ ഗാർഡ് ഡയറക്ടറേറ്റ് ജനറൽ മുന്നറിയിപ്പ് നൽകിയി.

വിനോദസഞ്ചാരികൾ ജാഗ്രതയോടെയിരിക്കുകയും, മറൈൻ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും
നീന്തുന്നതിനായി അനുവദിച്ചിട്ടുള്ള നിർദിഷ്ട സ്ഥലങ്ങളിൽ മാത്രം നീന്താൻ ശ്രദ്ധിക്കുകയും വേണം.

അടിയന്തര സാഹചര്യങ്ങളിൽ മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ 994 എന്ന നമ്പറിലും വിളിക്കാവുന്നതാണെന്ന് ബോർഡർ ഗാർഡ് വ്യക്തമാക്കി:

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa