സൗദി രാജകുമാരൻ അമീർ അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല അന്തരിച്ചു
സൗദി രാജകുടുംബാംഗം അമീർ അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ മുസൈദ് ബിൻ ജലവി ആലു സൗദ് അന്തരിച്ചതായി റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്തിന് പുറത്ത് വെച്ചാണ് അമീർ അബ്ദുല്ലയുടെ വിയോഗം സംഭവിച്ചത്. രാജകുമാരന്റെ ആരോഗ്യസ്ഥിതി എന്തായിരുന്നു എന്നതിനെ കുറിച്ചോ, മരണകാരണമോ റോയൽ കോർട്ട് പുറത്ത് വിട്ടിട്ടില്ല.
പരേതന് വേണ്ടി ഇന്ന്, ചൊവ്വാഴ്ച അസർ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വെച്ച് മയ്യിത്ത് നമസ്കാരം നടക്കും.
രാജകുടുംബത്തിലെ പ്രമുഖർ ഇന്ന് നടക്കുന്ന മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കും. അന്തരിച്ച രാജകുമാരന് അനുശോചനമർപ്പിച്ചു കൊണ്ടും കരുണയ്ക്കായി പ്രാർത്ഥിക്കുന്നതുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു
വിശാലമായ കാരുണ്യവും പാപമോചനവും നൽകി അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും റോയൽ കോർട്ട് പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
