Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യയിലെ ജുബൈലിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പരവൂർ കുറുമണ്ഡൽ സ്വദേശി തൊടിയിൽ വീട്ടിൽ മനോജ് ബാലൻ (33) ആണ് മരിച്ചത്.

ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു മനോജ്. കഴിഞ്ഞ ദിവസം ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് താമസ സ്ഥലത്ത് ഇദ്ദേഹത്തെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

മൃതദേഹം നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണം സംബന്ധിച്ചുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി വരുന്നു.

മനോജ് അവിവാഹിതനാണ്. പിതാവ്: ബാലൻ, മാതാവ്: ബേബി, സഹോദരങ്ങൾ: മണികണ്ഠൻ, മനു, മായ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa