Friday, March 6, 2026
Saudi ArabiaTop Stories

വിദേശികൾ തമ്മിലുള്ള കയ്യാങ്കളി 30 സെക്കൻറ് കൊണ്ട് അവസാനിപ്പിച്ച സൗദി പൗരന്റെ വീഡിയോ വൈറലാകുന്നു

സൗദി അറേബ്യയിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനത്തിന് മുന്നിൽ വിദേശ തൊഴിലാളികൾ തമ്മിലുണ്ടായ വാക്കേറ്റവും സംഘർഷവും തടയാൻ കർശനമായി ഇടപെട്ട സ്വദേശി പൗരൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.

തൊഴിലാളികൾ തമ്മിലുള്ള തർക്കം മൂർച്ഛിക്കുകയും ഒരാൾ കത്തി പുറത്തെടുക്കുകയും ചെയ്തതോടെയാണ് പൗരൻ ഇടപെട്ടത്. പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൗരൻ ഉറച്ച ശബ്ദത്തിൽ ഇടപെടുകയായിരുന്നു.

“എന്താണ് ഇവിടെ പ്രശ്നം? ഇവിടെ പ്രശ്നങ്ങളുണ്ടാക്കാൻ അനുവദിക്കില്ല. ഇനി ആരെങ്കിലും പ്രശ്നമുണ്ടാക്കിയാൽ അവരെ ഉടൻ നാടുകടത്തും എന്ന് അദ്ദേഹം ആക്രോശിച്ചു. അനാവശ്യമായി ബഹളമുണ്ടാക്കാതെ ഉടൻ തന്നെ പിരിഞ്ഞുപോകാനും തർക്കങ്ങൾ അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങാനും അദ്ദേഹം എല്ലാവരോടും ആവശ്യപ്പെട്ടു.

പൗരൻ്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് കയ്യാങ്കളിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ ഉടൻ തന്നെ പിൻവാങ്ങി. ഇതിനിടെ, അവിടെയുണ്ടായിരുന്ന ഒരു പാകിസ്ഥാൻ സ്വദേശി പൗരനോടായി താൻ നാട്ടിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.

പൗരൻ്റെ സമയോചിതമായ ഇടപെടൽ കാരണം ആർക്കും പരിക്കേൽക്കാതെ സാഹചര്യം ശാന്തമായി. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും സംഘർഷം വഷളാകുന്നത് തടയുന്നതിനും അദ്ദേഹം കാണിച്ച ധൈര്യത്തെയും ദൃഢനിശ്ചയത്തെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിനന്ദിച്ചു.

നിയമം കൈയ്യിലെടുക്കാതെ തന്നെ സാഹചര്യം നിയന്ത്രിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa