Friday, March 6, 2026
GCCSaudi ArabiaTop Stories

സൗദിയിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവി ഇളവ്; പുതിയ മന്ത്രിസഭാ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുന്നത് ആർക്ക്

ഇന്നലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച ലെവി ഒഴിവാക്കിയ വാർത്ത വന്നതിന് ശേഷം നിരവധി പേരാണ് ഈ ആനുകൂല്യം ആർക്കൊക്കെ ലഭിക്കും എന്ന് ചോദിച്ച് അറേബ്യൻ മലയാളിയുടെ ബന്ധപ്പെടുന്നത്.

ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കുള്ള ലെവിയാണ് പൂർണ്ണമായി നിർത്തലാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.

ഇതനുസരിച്ച് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് മാത്രമാണ് ഈ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുക.

അതായത് സാധാരണ ഹോസ്പിറ്റൽ, റെസ്റ്റോറന്റ്, സൂപ്പർമാർക്കറ്റ് തുടങ്ങിയ ട്രേഡിങ്ങ്, സർവീസ് മേഖലകളിൽ ജോലിചെയ്യുന്ന പ്രാവാസികൾക്ക് ഈ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കില്ല, അവർക്ക് നിലവിൽ അടച്ചുകൊണ്ടിരിക്കുന്ന ലെവി തുടർന്നും അടക്കണം

ഇത് മുൻപ് തന്നെ പ്രാബല്യത്തിൽ ഉള്ള നിയമമല്ലേ എന്ന് പലരും ചോദിക്കുകയുണ്ടായി. മുൻപ് പ്രാബല്യത്തിൽ ഉണ്ടായിരുന്നു പക്ഷെ അത് താത്കാലികമായി നൽകിയ ഇളവായിരുന്നു.

2025 ഡിസംബർ 31 വരെയായിരുന്നു അതിന്റെ കാലാവധി. അതുകൊണ്ട് തന്നെ ഈ മാസവും കഴിഞ്ഞ മാസവുമൊക്കെയായി ഇഖാമ പുതുക്കിയിരുന്നവർക്ക് ലെവി അടക്കേണ്ടി വന്നിരുന്നു.

അതായത് ഈ മാസമോ കഴിഞ്ഞ മാസമോ ഒക്കെ ഇഖാമയുടെ കാലാവധി കഴിഞ്ഞവവരുടെ ഇഖാമ മൂന്ന് മാസത്തിന് പുതുക്കുകയാണെങ്കിൽ പോലും അത് ഡിസംബർ 31 ന് ശേഷമുള്ള കാലത്തേക്ക് ആയതുകൊണ്ട് ലെവി അടക്കേണ്ടി വന്നിരുന്നു.

എന്നാൽ ഇപ്പോൾ പൂർണ്ണമായും വ്യാവസായിക, നിർമ്മാണ മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് ലെവി ഒഴിവാക്കി നൽകിയിരിക്കുകയാണ്. വ്യാവസായിക ലൈസൻസ് ഉള്ള സ്ഥാപനങ്ങൾക്ക് എന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa