Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ശൈത്യകാലം ആസ്വദിക്കാൻ പുറത്തു പോകുന്നവർ ശ്രദ്ധിക്കുക; നിയമലംഘനങ്ങൾക്ക് 3,000 റിയാൽ വരെ പിഴ

സൗദി അറേബ്യയിൽ ശൈത്യകാലം എത്തിയതോടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം മരുഭൂമിയിലും പാർക്കുകളിലും സമയം ചെലവഴിക്കാൻ ഒരുങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക,

അറിയാതെ ചെയ്യുന്ന ചെറിയ പിഴവുകൾ പോലും വലിയ തുക പിഴ ലഭിക്കാൻ കാരണമായേക്കാം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സൗദി എൻവയോൺമെന്റൽ സെക്യൂരിറ്റി ഫോഴ്‌സ് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.

തണുപ്പിനെ പ്രതിരോധിക്കാൻ പലരും പുറത്ത് തീയിടാറുണ്ട്. എന്നാൽ വനപ്രദേശങ്ങളിലോ ദേശീയ പാർക്കുകളിലോ ഇതിനായി പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിൽ അല്ലാതെ തീയിടുന്നത് കുറ്റകരമാണ്.

ഹായിൽ പ്രവിശ്യയിൽ നിയമം ലംഘിച്ച് തീയിട്ട സ്വദേശിയെ അധികൃതർ പിടികൂടി. ഇത്തരം നിയമലംഘനങ്ങൾക്ക് 3,000 റിയാൽ വരെയാണ് പിഴ.

പ്രകൃതിദത്ത സസ്യജാലങ്ങൾ വളരുന്ന സംരക്ഷിത വനമേഖലകളിലേക്ക് (അൽ-ഫയാദ്, അൽ-റൗദ തുടങ്ങിയവ) അനുമതിയില്ലാതെ വാഹനം ഓടിച്ചു കയറ്റരുത്.

വാഹനങ്ങൾ സസ്യജാലങ്ങളെ നശിപ്പിക്കുന്നത് തടയാനാണിത്. കിംഗ് അബ്ദുൽ അസീസ് റോയൽ റിസർവിൽ ഇത്തരത്തിൽ വാഹനം കയറ്റിയ ഒരാൾക്ക് 2,000 റിയാൽ പിഴയാണ് ചുമത്തിയത്.

പ്രകൃതിക്കോ വന്യജീവികൾക്കോ ദോഷകരമാകുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ: 911 മറ്റ് മേഖലകളിൽ: 999 അല്ലെങ്കിൽ 996 എന്ന നമ്പറിൽ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa