സൗദിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബംഗ്ലാദേശി പിടിയിൽ
സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വിദേശി പിടിയിലായി.
പ്രതിയുടെ പേരും ദേശീയതയും അധികൃതർ പരസ്യപ്പെടുത്തി. ബംഗ്ലാദേശ് സ്വദേശിയായ മദ് സാജു എന്നയാളെയാണ് ഖസീം പോലീസ് അറസ്റ്റ് ചെയ്തത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റിയും ഹ്യൂമൻ ട്രാഫിക്കിംഗ് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പിടിയിലായ പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും തുടർ അന്വേഷണങ്ങൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് (നിയാബ) കൈമാറിയതായും പോലീസ് അറിയിച്ചു.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സൗദി അറേബ്യ സ്വീകരിച്ചു വരുന്നത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷയാണ് നിയമം ഉറപ്പുനൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
