മയക്കുമരുന്ന് കടത്ത്: സൗദിയിൽ മൂന്ന് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി
വൻതോതിൽ മയക്കുമരുന്ന് ഗുളികകൾ (ആംഫെറ്റാമിൻ) കടത്തിയ കേസിലെ പ്രതികളായ മൂന്ന് വിദേശികളെ സൗദിയിൽ ഇന്ന് വധശിക്ഷക്ക് വിധേയരാക്കി.
രണ്ട് പേർ രാജ്യത്തേക്ക് മയക്ക് മരുന്ന് കടത്തിയതിനും, ഒരാൾ ഇത് കൈപ്പറ്റുകയും രാജ്യത്തിനകത്ത് വിതരണം ചെയ്യുകയും, കടത്താൻ സഹായിക്കുകയും ചെയ്തതിനാണ് ശിക്ഷിക്കപ്പെട്ടത്.
മയക്കുമരുന്ന് വിരുദ്ധ വിഭാഗം പിടികൂടിയ പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ അന്വേഷണത്തിൽ തെളിയുകയും സ്പെഷ്യലൈസ്ഡ് കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു.
അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതിനെത്തുടർന്ന് പുറപ്പെടുവിച്ച രാജകീയ ഉത്തരവ് പ്രകാരം 2026 ജനുവരി 5 തിങ്കളാഴ്ച (ഹിജ്റ 1447 റജബ് 16) ശിക്ഷ നടപ്പിലാക്കി.
പ്രതികളിൽ രണ്ടുപേർ ജോർദാൻ പൗരന്മാരും, ഒരാൾ സിറിയൻ പൗരനുമാണ്. രാജ്യത്തിന്റെ വടക്കൻ അതിർത്തി പ്രദേശത്താണ് ഇന്ന് ശിക്ഷ നടപ്പിലാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
