സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് സൗദി പബ്ലിക് പ്രോസിക്യൂഷന്റെ കർശന മുന്നറിയിപ്പ്
ആധുനിക സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും ഉപയോഗിച്ച് നടത്തുന്ന ലൈംഗിക ചുവയുള്ള പെരുമാറ്റങ്ങൾക്കും സന്ദേശങ്ങൾക്കുമെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷൻ കർശന മുന്നറിയിപ്പ് നൽകി.
വ്യക്തികളുടെ മാന്യതയെയും അന്തസ്സിനെയും ഹനിക്കുന്ന രീതിയിലുള്ള ഏതൊരു പ്രവൃത്തിയും, ആന്റി ഹരാസ്‌മെന്റ് ലോ പ്രകാരം ശിക്ഷാർഹമാണെന്ന് അധികൃതർ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു.
ഡിജിറ്റൽ സംവിധാനങ്ങൾ വഴി അയക്കുന്ന അശ്ലീല സന്ദേശങ്ങൾ, ശബ്ദങ്ങൾ അല്ലെങ്കിൽ ചിത്രങ്ങൾ തുടങ്ങിയ ലൈംഗിക സ്വഭാവമുള്ള ഏതൊരു പ്രവൃത്തികളും കുറ്റകരമായി കണക്കാക്കും.
മറ്റൊരാളുടെ ശരീരത്തെയോ അഭിമാനത്തെയോ ലജ്ജയെയോ ബാധിക്കുന്ന തരത്തിൽ,
വാട്സാപ്പ്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾ വഴി നടത്തുന്ന ഏതൊരു അതിക്രമവും ഇതിന്റെ പരിധിയിൽ വരും.
വ്യക്തികളുടെ സ്വകാര്യത, അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിനാണ് നിയമം മുൻഗണന നൽകുന്നത്.
ഡിജിറ്റൽ ഇടങ്ങളിൽ മാന്യമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.
രാജ്യത്തെ നിയമങ്ങൾ അനുസരിക്കാനും സാമൂഹിക മൂല്യങ്ങളെ ബഹുമാനിക്കാനും എല്ലാ പൗരന്മാരും താമസക്കാരും ബാധ്യസ്ഥരാണ്. നിയമലംഘനം നടത്തുന്നവർക്ക് തടവും വൻതുക പിഴയും ശിക്ഷയായി ലഭിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
