സൗദിയിൽ മൂന്ന് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി
ഗുരുതരമായ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മൂന്ന് സൗദി പൗരന്മാരെ അൽ ഖസീമിൽ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവിച്ചു.
സൗദി പൗരന്മാരായ റയാൻ ബിൻ യൂസഫ് ബിൻ ഇബ്രാഹിം, മുഹമ്മദ് ബിൻ സുലൈമാൻ ബിൻ മുഹമ്മദ്, അബ്ദുൽറഹ്മാൻ ബിൻ ഇബ്രാഹിം എന്നിവരെയാണ് വധ ശിക്ഷക്ക് വിധേയരാക്കിയത്.
ഭീകര സംഘടനയിൽ ചേർന്നു, സ്ഫോടകവസ്തുക്കൾ നിർമ്മിച്ചു, ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വച്ചു, ഭീകരതയ്ക്കും ഭീകര പ്രവർത്തനങ്ങൾക്കും ധനസഹായം നൽകി, കുറ്റവാളികളെ ഒളിപ്പിച്ചു, അതുവഴി സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയത്.
സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ പ്രധാനമാണെന്ന് ഊന്നിപ്പറഞു കൊണ്ട് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന ആർക്കും പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
