Friday, March 6, 2026
Saudi ArabiaTop StoriesTraffic

അനാവശ്യമായി ഹോണടിച്ചാൽ പോക്കറ്റ് കീറും; മുന്നറിയിപ്പുമായി സൗദി മുറൂർ

സൗദിയിൽ വാഹനങ്ങളിലെ ഹോണുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്.

അനാവശ്യമായി ഹോൺ മുഴക്കുന്നത് ശബ്ദമലിനീകരണത്തിന് പുറമെ ട്രാഫിക് നിയമലംഘനത്തിന്റെ പരിധിയിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി.

വാഹനങ്ങളിലെ ഹോണുകൾ കേവലം ശബ്ദമുണ്ടാക്കാനുള്ള ഉപകരണങ്ങളല്ലെന്നും, അപകടസാധ്യതയുള്ള ഘട്ടങ്ങളിൽ മറ്റ് ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും കൃത്യമായ മുന്നറിയിപ്പ് നൽകാൻ മാത്രമുള്ളതാണെന്നും ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.

നിയമപരമല്ലാത്ത സാഹചര്യങ്ങളിൽ ഹോൺ ഉപയോഗിക്കുന്നത് ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്നും പിഴ ചുമത്തുമെന്നും മുറൂർ അറിയിച്ചു.

ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരിൽ നിന്ന് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ഈടാക്കും. നഗരങ്ങളിലെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.

അനാവശ്യമായ ഹോൺ ഉപയോഗം ഡ്രൈവർമാരിലും കാൽനടയാത്രക്കാരിലും അനാവശ്യമായ സമ്മർദ്ദവും അസ്വസ്ഥതയും ഉണ്ടാക്കുന്നു. റോഡിനോടും സഹയാത്രികരോടും ബഹുമാനം കാണിക്കുന്ന ഒരു ഡ്രൈവിംഗ് ശീലം വളർത്തിയെടുക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ട്രാഫിക് വകുപ്പ് അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa