സൗദിയിലെ റാബിഗ് ഡാമിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമനായി തിരച്ചിൽ തുടരുന്നു
സൗദിയിലെ റാബിഗ് ഡാമിൽ വിനോദയാത്രക്ക് പോയി കാണാതായ രണ്ട് യുവാക്കളിൽ ഒരാളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വ്യാഴാഴ്ച വൈകുന്നേരമാണ് യുവാക്കൾ ചെറിയ ബോട്ടുമായി ഡാമിലേക്ക് പോയത്. ഏറെ സമയം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ യുവാക്കളില്ലാത്ത ബോട്ട് മാത്രം ആദ്യം കണ്ടെത്തുകയായിരുന്നു.
തുടർന്ന് സിവിൽ ഡിഫൻസും വിവിധ സുരക്ഷാ ഏജൻസികളും നടത്തിയ സംയുക്ത തിരച്ചിലിലാണ് ശനിയാഴ്ച ഒരാളുടെ മൃതദേഹം കണ്ടെടുത്തത്.
കാണാതായ രണ്ടാമത്തെ യുവാവിനായുള്ള തിരച്ചിൽ ഇപ്പോഴും ഊർജിതമായി തുടരുകയാണ്. രണ്ട് യുവാക്കളും മുപ്പതിനോടടുത്ത് പ്രായമുള്ളവരാണ്
കാണാതായ യുവാവിന്റെ ബന്ധു മുഹമ്മദ് അൽ ബലാദി നൽകിയ വിവരമനുസരിച്ച്, രണ്ടാമത്തെ ആളെ കണ്ടെത്താൻ കൂടുതൽ സജ്ജീകരണങ്ങളോടെയുള്ള തിരച്ചിൽ ആവശ്യമാണ്.
യുവാക്കളുടെ ബന്ധുക്കൾ സന്നദ്ധ സേവന സംഘങ്ങളുടെയും അത്യാധുനിക ഉപകരണങ്ങളുടെയും സഹായം അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെ മുങ്ങൽ വിദഗ്ധർ ഡാമിനുള്ളിൽ വിശദമായ പരിശോധന നടത്തിവരികയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
