മദീനയിൽ മണ്ണ് കുഴിച്ചെടുത്ത പ്രവാസി ഇന്ത്യക്കാരൻ പിടിയിൽ
മദീന പ്രവിശ്യയിൽ പരിസ്ഥിതിക്ക് ദോഷമാകുന്ന രീതിയിൽ മണ്ണ് നീക്കം ചെയ്യുകയും പ്രകൃതിദത്തമായ അവശിഷ്ടങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിൽ ഇന്ത്യൻ പ്രവാസി പിടിയിലായി.
പരിസ്ഥിതി സുരക്ഷാ സേനയാണ് ഇയാളെ പിടികൂടിയത്. രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇയാൾ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
മണ്ണ് നീക്കം ചെയ്യുന്നതിനും കടത്തുന്നതിനുമായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും സംഭവസ്ഥലത്ത് നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും സേന അറിയിച്ചു.
പ്രകൃതിവിഭവങ്ങൾ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തുവൈഖ് നേച്ചർ റിസർവിനുള്ളിൽ നിയുക്തമല്ലാത്ത സ്ഥലങ്ങളിൽ തീയിടുകയും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാതിരിക്കുകയും ചെയ്തതിന് ഒരു പൗരനെയും പരിസ്ഥിതി സുരക്ഷയ്ക്കായുള്ള പ്രത്യേക സേന പിടികൂടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി നിയമലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പ്രത്യേക സംഘം സജീവമാണെന്ന് പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു.
പരിസ്ഥിതിയോ വന്യജീവികളോ നേരിടുന്ന ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറില്ല്മ് മറ്റ് പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥി ച്ചു:
.വിവരങ്ങൾ നൽകുന്നവരുടെ പേരോ മറ്റ് വിവരങ്ങളോ രഹസ്യമായി സൂക്ഷിക്കുമെന്നും അവർക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടാകില്ലെന്നും അധികൃതർ ഉറപ്പുനൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
