വാഹനാപകടത്തിൽ നിന്ന് ഒരു കുടുംബത്തെ രക്ഷിച്ച, വൈറൽ വീഡിയോയിലെ ധീര വനിതയ്ക്ക് ജിസാൻ ഭരണകൂടത്തിന്റെ ആദരം (വീഡിയോ)
വാഹനാപകടത്തിൽപ്പെട്ട ഒരു കുടുംബത്തെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച് ധീരതയുടെ മാതൃകയായ ലൈല മജ്റഷി എന്ന സ്വദേശി വനിതയെ ജിസാൻ ഭരണകൂടം ആദരിച്ചു.
ജിസാൻ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസാണ് ലൈലയെ നേരിട്ട് വിളിച്ച് അഭിനന്ദനവും പുരസ്കാരവും കൈമാറിയത്. ജിസാൻ ഡെപ്യൂട്ടി അമീർ നാസർ ബിൻ മുഹമ്മദ് ബിൻ അബ്ദുള്ള ബിൻ ജലവിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
റോഡപകടത്തിൽപ്പെട്ട ഒരു കുടുംബത്തെ രക്ഷിക്കാൻ ലൈല കാട്ടിയ മനസ്സാന്നിധ്യവും ധീരതയുമാണ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ഒരു സ്ത്രീയും ഇവരുടെ കുട്ടികളുമാണ് അപകടത്തിൽ പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്, പാർക്ക് ചെയ്ത് വാഹനത്തിൽ നിന്നും ഡ്രൈവർ ഇറങ്ങിപ്പോയ ശേഷം വാഹനം തിരക്കേറിയ റോഡിലേക്ക് തനിയെ നീങ്ങുകയായിരുന്നു.
ഇത് കണ്ട ലൈല സമയം കളയാതെ ഓടി വാഹനത്തിൽ കയറി വാഹനം നിർത്തുകയും ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു.
പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു വാഹനാപകടത്തിൽ ഇവരുടെ നാല് സഹോദരിമാർ മരണപ്പെട്ടിരുന്നു അതിന് ശേഷമാണ് ലൈല ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചത്.
അമീറിൽ നിന്നും ലഭിച്ച ഈ വലിയ അംഗീകാരത്തിന് ലൈല മജ്റഷി നന്ദി രേഖപ്പെടുത്തി. ഇതൊരു മാനുഷികമായ കടമ മാത്രമായിരുന്നുവെന്നും ആ നിമിഷത്തിൽ ജീവനുകൾ രക്ഷിക്കുക എന്നതിനായിരുന്നു താൻ മുൻഗണന നൽകിയതെന്നും അവർ പറഞ്ഞു.
മാനവിക മൂല്യങ്ങളും സമൂഹത്തോടുള്ള ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ പ്രവൃത്തിയാണ് ലൈലയുടേതെന്ന് ജിസാൻ അമീർ പ്രശംസിച്ചു. കുടുംബത്തെ ലൈല രക്ഷിക്കുന്ന വീഡിയോ കാണാം👇
#جازان نساءها أبطال 👍
— خالد الحامد (@khhk1437) January 15, 2026
فتاة عظيمه تنقذ عائلة في أحد الطرقات في #جيزان
شوفوا كيف تحركت بدون تردد 💪🏻 قسم بالله عظيمه هذه المرأة pic.twitter.com/cba7I1nqY3
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
