അവധിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ അസുഖബാധിതനായ പ്രവാസി മലയാളി റിയാദിൽ നിര്യാതനായി
ഒരു പതിറ്റാണ്ടിലേറെയായി പ്രവാസിയായിരുന്ന മാഹി പുന്നോൽ സ്വദേശി പറക്കാട്ട് മുഹമ്മദ് അജിനബ് (37) റിയാദിൽ നിര്യാതനായി.
റിയാദിലെ ലുലു ഹൈപ്പർമാർക്കറ്റിലെ ജോലിക്കാരനായിരുന്നു അജിനബ് അവധിക്ക് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിന്ടെ അസുഖ ബാധിതനാകുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശനിയാഴ്ച രാവിലെയോടെ മാഹി മനേക്കരയിലെ വീട്ടിലെത്തിച്ചു. മീത്തലെ ചമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.
കുടുംബം: മുഹമ്മദാണ് പിതാവ്, മാതാവ് സാബിറ, ഭാര്യ ഷാനിദ, ഇശ്വ, ഇഷാൻ എന്നിവർ മക്കളാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
