അനാശാസ്യം; സൗദിയിൽ മസാജ് സെന്ററിലും അപ്പാർട്മെന്റിലും നടത്തിയ റെയ്ഡിൽ നാല് സ്ത്രീകളടക്കം ഏഴ് വിദേശികൾ പിടിയിൽ
സൗദിയിൽ രഹസ്യ വിവരത്തെ തുടർന്ന് റിയാദിലെ മസാജ് സെന്ററിലും തബൂക്കിലെ ഒരു അപ്പാർട്ട്മെന്റിലും നടത്തിയ റെയ്ഡിൽ സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാല് സ്ത്രീകളടക്കം ഏഴ് വിദേശികൾ പിടിയിലായി.
റിയാദിലെ ഒരു ബോഡി കെയർ ആൻഡ് റിലാക്സേഷൻ (മസാജ്) സെന്ററിൽ സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രവാസിയെ റിയാദ് പോലീസാണ് പിടികൂടിയത്.
ജനറൽ ഡയറക്ടറേറ്റ് ഫോർ കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
സ്ഥാപനത്തിന്റെ ചട്ടങ്ങൾക്കും പൊതുമര്യാദകൾക്കും വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചതിനെത്തുടർന്ന് പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
തബൂക്ക് പോലീസ് നടത്തിയ മറ്റൊരു സുരക്ഷാ ഓപ്പറേഷനിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശികൾ അറസ്റ്റ് ചെയ്തു. രണ്ട് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്ന സംഘമാണ് പിടിയിലായത്.
ഒരു അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ഇവർ നടത്തിവന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ നീക്കത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്നാപ്ചാറ്റ് അക്കൗണ്ടിലൂടെയാണ് ഈ അറസ്റ്റിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി ചേർന്നായിരുന്നു തബൂക്ക് പോലീസിന്റെ ഈ നടപടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
