Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിലെ ഈ 10 മേഖലകളിൽ ഇന്ന് ശക്തമായ മഴയും പൊടിക്കാറ്റും; ജാഗ്രതാ നിർദ്ദേശം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നീ പ്രവിശ്യകളിലെ ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

റിയാദ്, മദീന, ഖസീം, ഹായിൽ, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യകൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് വീശാനും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.

ഈ പത്ത് മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

അതേ സമയം ഹഫ്ർ അൽ-ബാത്തിൻ, അൽ-ഖഫ്ജി, അൽ-നൈരിയ, ഖരിയത്ത് അൽ-ഉല്യ, അൽ-ഉദയ്ദ്, ദബലൂതാൻ അൽ-ലൈത്ത്, അൽ-ഖുൻഫുദ, അബഹ, അഹദ് റാഫിദ, ഖമീസ് മുഷൈത്, അദ്-ദർബ്, ബയ്ഷ്, ഫറസൻ, ജസാൻ, റഫയും അൽ-ഉവൈഖില എന്നിവിടങ്ങളിൽ മൂടൽ മഞ്ഞിനും സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളിലും മധ്യ-വടക്കൻ പ്രവിശ്യകളിൽ പൊടിക്കാറ്റ് മൂലവും ദൂരക്കാഴ്ച കുറയാൻ ഇടയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണം.

കൂടാതെ, ചെങ്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ തിരമാലകൾ രണ്ട് മീറ്ററിലധികം ഉയരാൻ സാധ്യതയുള്ളതിനാൽ കടൽ യാത്രക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ റിപ്പോർട്ട് വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa