കരിപ്പൂരിന്റെ മാനത്ത് നാളെ മുതൽ വീണ്ടും സൗദിയയുടെ ചിറകടികൾ
കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദീർഘകാലത്തിന് ശേഷം സൗദി എയർലൈൻസ് നാളെ മുതൽ സർവീസ് പുനരാരംഭിക്കുന്നു.
റിയാദ്-കോഴിക്കോട് സെക്ടറിൽ ആണ് സർവീസ് ആരംഭിക്കുന്നത്. രാവിലെ 8.45-ന് കരിപ്പുൂരിൽ എത്തുന്ന വിമാനം 9.45-ന് തിരികെ റിയാദിലേക്ക് പറക്കും.
തുടക്കത്തിൽ ശനി, ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്. അടുത്ത മാസം മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്താനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു .
നേരത്തെ 400 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് വിമാനമാണ് സർവീസ് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ 190 പേർക്ക് യാത്ര ചെയ്യാവുന്ന നിയോ 321 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
