അഞ്ച് വർഷങ്ങൾക്ക് ശേഷം കരിപ്പൂരിന്റെ റൺ വേയിൽ വീണ്ടും സൗദിയയുടെ ചുമ്പനം
കരിപ്പൂർ: അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം വീണ്ടും കരിപ്പൂരിൽ ഇറങ്ങി.
അര മണിക്കൂർ നേരത്തെ രാവിലെ 8.15 ഓടെയാണ് റിയാദിൽ നിന്നുള്ള വിമാനം കരിപ്പൂരിൽ ഇറങ്ങിയത്.
കോൽക്കളിയും അറബന മുട്ടും ശിങ്കാരി മേളവുമായാണ് വിമാനത്തിനു വരവേൽപ്പ് നൽകിയത്.
തുടക്കത്തിൽ ശനി, ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്. അടുത്ത മാസം മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്താനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
