ആശ്വാസം; പ്രവാസികൾക്ക് നാട്ടിലേക്ക് നികുതിയില്ലാതെ കൊണ്ട് പോകാവുന്ന സ്വർണ്ണാഭരണത്തിന്റെ അളവിൽ വർദ്ധനവ്
ന്യൂഡല്‍ഹി: വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് നികുതിയില്ലാതെ കൊണ്ട് വരാവുന്ന സ്വർണ്ണാഭരണങ്ങളുടെ അളവിൽ പുതിയ നികുതി പ്രകാരം പരിഷ്ക്കരണം വറുത്തിയത് പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
ഇനി മുതല്‍ സ്വർണ്ണത്തിന്റെ നിശ്ചിത വില നോക്കാതെ നിശ്ചിത തൂക്കം വരെ നികുതിയില്ലാതെ നാട്ടിലേക്ക് കൊണ്ട് വരാം എന്ന പരിഷ്ക്കാരണമാണ് ആശ്വാസമായിരിക്കുന്നത്.
പുതിയ ബജറ്റ് നിര്‍ദ്ദേശപ്രകാരം സ്ത്രീകള്‍ക്ക് 40 ഗ്രാം (5ഞ്ച് പവന്‍) വരെ സ്വര്‍ണ്ണാഭരണങ്ങള്‍ നികുതിയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാം. പുരുഷന്മാര്‍ക്ക് 20 ഗ്രാം (2.5 പവന്‍) വരെയും നികുതി നല്‍കാതെ നാട്ടിലേക്ക് കൊണ്ട് പോകാം.
അതേ സമയം കൊണ്ടുവരുന്ന സ്വര്‍ണം ആഭരണം ആയിരിക്കണമെന്നത് നിബന്ധനയാണ്. ഗോല്‍ഡ് കൊയിന്‍, ബിസ്‌ക്കറ്റ് പോലുള്ളവ ഇതിന്റെ പരിധിയില്‍ വരില്ല എന്ന് സാരം.
നേരത്തെ സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും പുരുഷന്മാര്‍ക്ക് 50,000 രൂപയുടെയും ആഭരണങ്ങള്‍ മാത്രമേ നികുതിയില്ലാതെ കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നുള്ളൂ.
സ്വര്‍ണ്ണവില വര്‍ധനവിനനുസരിച്ച് ബാഗേജ് നിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.
ഈ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഇപ്പോള്‍ തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
