Friday, March 6, 2026
Middle EastTop StoriesWorld

ഇറാനെ തളയ്ക്കാൻ ഇസ്രായേൽ നീക്കം; ട്രംപുമായി കൂടിക്കാഴ്ച നടത്താൻ നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെട്ടു

മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും പുകയുന്നതിനിടെ, ഇറാനെതിരായ നിലപാടുകൾ കടുപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച വാഷിംഗ്ടണിലെത്തും.

ഇറാനുമായുള്ള ആണവ ചർച്ചകളുടെ വ്യാപ്തി വർദ്ധിപ്പിക്കാനും കൂടുതൽ കർശനമായ നിബന്ധനകൾ ഏർപ്പെടുത്താനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

ഇറാനുമായുള്ള ചർച്ചകളിൽ കേവലം ആണവ പദ്ധതികൾ മാത്രമല്ല ഉൾപ്പെടുത്തേണ്ടതെന്ന് ഇസ്രായേൽ കാലങ്ങളായി ആവശ്യപ്പെടുന്നു.

യൂറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തുക, ദീർഘദൂര മിസൈലുകളുടെ വികസനം അവസാനിപ്പിക്കുക, മേഖലയിലെ വിവിധ സായുധ സംഘടനകളുമായുള്ള ഇറാന്റെ ബന്ധം വിച്ഛേദിക്കുക. എന്നിവയാണ് നെതന്യാഹു മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ.

എന്നാൽ, ഉപരോധങ്ങൾ നീക്കം ചെയ്താൽ മാത്രമേ ആണവ പദ്ധതിയിൽ ചില നിയന്ത്രണങ്ങൾ അംഗീകരിക്കൂ എന്ന കർശന നിലപാടിലാണ് ഇറാൻ.

കഴിഞ്ഞ വർഷം ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി 12 ദിവസത്തോളം നീണ്ടുനിന്ന വ്യോമാക്രമണം നടത്തിയിരുന്നു.

മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചതും, ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളും ഇറാന്റെ നിലപാടുകളിൽ മാറ്റം വരുത്തുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്.

ട്രംപുമായി നടത്തുന്ന ഈ ചർച്ചകൾ മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെ ബാധിക്കുമോ അതോ മറ്റൊരു യുദ്ധത്തിലേക്ക് വഴിതുറക്കുമോ എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ഭയപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa