ഇറാനികളെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യത്തിന്റെ അസാധാരണ നീക്കം; രാജ്യത്തെ ഒറ്റിക്കൊടുക്കാൻ തയ്യാറുള്ളവർക്കായി മൊസാദിന്റെ പ്രത്യേക ടെലിഗ്രാം ലിങ്ക്
അമേരിക്കയും ഇറാനുമായി ചർച്ച നടക്കേ, ഇസ്രായേൽ പ്രതിരോധ സേന (IDF) ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പേർഷ്യൻ ഭാഷയിൽ പുറപ്പെടുവിച്ച ഔദ്യോഗിക സന്ദേശം ചർച്ചയാകുന്നു.
ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദുമായി സഹകരിക്കാൻ താൽപ്പര്യമുള്ള ഇറാനികൾക്ക് ബന്ധപ്പെടാനായി ഒരു ടെലിഗ്രാം അക്കൗണ്ട് ഐ.ഡി നൽകിക്കൊണ്ടാണ് ഈ അസാധാരണ ആഹ്വാനം.
വിവരങ്ങൾ രഹസ്യമായി കൈമാറാൻ മൊസാദിന്റെ ഔദ്യോഗികവും വെരിഫൈഡ് ആയതുമായ ടെലിഗ്രാം ലിങ്കുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ ജനങ്ങൾ തങ്ങളുടെ ഔദ്യോഗിക വാർത്താവിനിമയ ചാനലുകൾ മാത്രം പിന്തുടരണമെന്നും, ഏതെങ്കിലും തരത്തിലുള്ള സഹകരണത്തിനായി തങ്ങളുമായി ബന്ധപ്പെടണമെന്നും ഇസ്രായേൽ സൈന്യം അഭ്യർത്ഥിച്ചു.
ഇറാൻ ഭരണകൂടത്തിനുള്ളിലെ അതൃപ്തരായ ഉദ്യോഗസ്ഥരെയോ സാധാരണക്കാരെയോ വിവരം നൽകുന്നവരായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇതാദ്യമായല്ല ഇസ്രായേൽ ഇത്തരമൊരു പരസ്യ ആഹ്വാനം നടത്തുന്നത്.
വർഷങ്ങളായി ഐ.ഡി.എഫിന് പേർഷ്യൻ ഭാഷയിൽ സജീവമായ സോഷ്യൽ മീഡിയ സാന്നിധ്യമുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ വാദങ്ങളെ പ്രതിരോധിക്കാനും ഇറാാനിലെ ജനങ്ങളിലേക്ക് നേരിട്ട് ആശയങ്ങൾ എത്തിക്കാനുമാണ് ഇസ്രായേൽ ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത്.
ഐ.ഡി.എഫിന്റെ ഔദ്യോഗിക പേർഷ്യൻ എക്സ് (X) അക്കൗണ്ടിലൂടെയാണ് ഈ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ നീക്കം ഇറാൻ-ഇസ്രായേൽ ബന്ധത്തിൽ കൂടുതൽ ഉരസലുകൾക്ക് കാരണമായേക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
