Friday, March 6, 2026
GCCTop StoriesWorld

റമദാൻ ആരംഭിക്കുന്ന തിയ്യതി മുൻകൂട്ടി പ്രഖ്യാപിച്ച് കൂടുതൽ രാജ്യങ്ങൾ; അമേരിക്കയിലും കാനഡയിലും ഒരു ദിവസം മുമ്പ് തുടങ്ങും

2026-ലെ വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം സംബന്ധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളും ഇസ്‌ലാമിക കൗൺസിലുകളും ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തി.

ശാസ്ത്രീയമായ വാനനിരീക്ഷണ കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയാണ് പല രാജ്യങ്ങളും ദിവസങ്ങൾക്ക് മുമ്പേ വ്രതാരംഭ തീയതി സ്ഥിരീകരിച്ചിരിക്കുന്നത്.

ഒമാൻ ഫെബ്രുവരി 19-ന് റമദാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ തുർക്കി, സിംഗപ്പൂർ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഫെബ്രുവരി 19-ന് റമദാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചു.

ഫെബ്രുവരി 17 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് മുമ്പ് ചന്ദ്രക്കല അസ്തമിക്കുന്നതിനാൽ അന്ന് മാസപ്പിറവി കാണുന്നത് അസാധ്യമായിരിക്കും. അതിനാൽ ശഅ്ബാൻ 30 പൂർത്തിയാക്കി ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്നാം വ്രതം ആരംഭിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം വ്യക്തമാക്കി.

തുർക്കിയിലെ പ്രെസിഡൻസി ഓഫ് റിലീജിയസ് അഫയേഴ്‌സും സിംഗപ്പൂരിലെ ഇസ്‌ലാമിക് റിലീജിയസ് കൗൺസിലും ഇതേ തീയതി തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലീം ഫെയ്ത്തും ഫെബ്രുവരി 19-ന് വ്രതം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, അമേരിക്കയിലെയും കാനഡയിലെയും പ്രധാന ഇസ്‌ലാമിക സംഘടനയായ ഫിഖ്ഹ് കൗൺസിൽ ഓഫ് നോർത്ത് അമേരിക്ക അവരുടെ പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ച് ഫെബ്രുവരി 18 ബുധനാഴ്ച വ്രതം ആരംഭിക്കുമെന്ന് അറിയിച്ചു.

സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഫെബ്രുവരി 17-ന് മാസപ്പിറവി നിരീക്ഷണ സമിതികൾ യോഗം ചേരുമെങ്കിലും, ജ്യോതിശാസ്ത്ര വിദഗ്ധരുടെ നിഗമനപ്രകാരം ഈ രാജ്യങ്ങളിലും ഫെബ്രുവരി 19-ന് തന്നെയാകാനാണ് സാധ്യത.

തീർത്ഥാടകരെ അത്ഭുതപ്പെടുത്തുന്ന തണുപ്പിന് പിന്നിലെ രഹസ്യം; കഅബയുടെ ചുറ്റുമുള്ള മാർബിൾ കഠിനമായ ചൂടിലും തണുത്തിരിക്കുന്നതെന്തുകൊണ്ട്

50 വർഷങ്ങൾക്ക് മുമ്പ് ജിദ്ദ ഇങ്ങനെയായിരുന്നു; എഴുപതുകളിൽ ബലദിൽ നിന്നും ചിത്രീകരിച്ച അപൂർവ്വ വീഡിയോ

കോടികൾ വിലയുള്ള വാച്ച് ഊരിനൽകി; റിയാദിൽ തന്നെ അഭിനന്ദിക്കാനെത്തിയ ആരാധകനെ ഞെട്ടിച്ച് മജീദ് അൽ മുഹന്ദിസ് (വീഡിയോ)

വെറും ഒരു റിയാലിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് വധശിക്ഷയിൽ; ഒരു നിമിഷത്തെ ദേഷ്യം ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം, മുന്നറിയിപ്പുമായി സൗദി അഭിഭാഷകൻ

ഒരേ സീറ്റ്, രണ്ട് വിശ്വാസങ്ങൾ; ആകാശപ്പൊക്കത്തിലും മതസൗഹാർദ്ദം വിളിച്ചോതി വിമാനത്തിലെ പ്രാർത്ഥനാ ദൃശ്യങ്ങൾ (വീഡിയോ)

ഉറങ്ങുന്നതിന് മുമ്പ് മൊബൈലിൽ വീഡിയോ കാണാറുണ്ടോ? എങ്കിൽ ഞെട്ടിക്കുന്ന ഈ അപകടങ്ങൾ അറിഞ്ഞിരിക്കുക!

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa