ഖാംനഈ രക്തസാക്ഷിത്വം വരിച്ചെന്ന് ഇറാൻ; മൂന്നംഗ കൗൺസിൽ ഭരണം ഏറ്റെടുക്കുന്നു
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാനിയൻ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നീം, ഫാർസ് എന്നിവ സ്ഥിരീകരിച്ചു.
ശനിയാഴ്ച പുലർച്ചെ തന്റെ ഓഫീസിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കെയാണ് ഖാംനഈ കൊല്ലപ്പെട്ടതെന്ന് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഖമേനിയുടെ വിയോഗത്തെത്തുടർന്ന് ഇറാൻ സർക്കാർ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ ഏഴ് ദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ നൽകുന്ന വിവരമനുസരിച്ച്, രാജ്യത്തിന്റെ ഭരണനിർവഹണത്തിനായി താൽക്കാലികമായി മൂന്നംഗ കൗൺസിൽ രൂപീകരിച്ചു.
ഇറാൻ പ്രസിഡന്റ്, ജുഡീഷ്യറി മേധാവി, ഗാർഡിയൻ കൗൺസിലിലെ നിയമവിദഗ്ധൻ എന്നിവരടങ്ങുന്ന ഈ സമിതിക്കായിരിക്കും രാജ്യത്തിന്റെ താൽക്കാലിക ചുമതല.
അതെ സമയം യുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്നും, ശക്തമായ പ്രത്യാകരമാണത്തിന് ഒരുങ്ങുന്നതായും ഇറാൻ റെവല്യൂഷനറി ഗാർഡ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
