സൗദിയിലെ ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈനു നേരെ ആക്രമണമുണ്ടായതിനെത്തുടർന്ന് ബാഗ്ദാദ് ഓപ്പറേഷൻസ് കമാൻഡറെ പുറത്താക്കി
സൗദിയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മെയ്‌സാൻ പ്രവിശ്യയിൽ നിന്നാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇറാഖി പ്രധാനമന്ത്രി അലി ഫാലിഹ് അൽ-സൈദി മെയ്‌സാൻ ഓപ്പറേഷൻസ് കമാൻഡിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും മെയ്‌സാനിലെ ഓപ്പറേഷൻസ് കമാൻഡറെ പുറത്താക്കുകയും ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ റിയാദ് , മദീന മേഖലകളിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ നിരവധി ഡ്രോൺ ആക്രമണങ്ങൾക്ക് വിധേയമാകുകയും, ഇത് മുൻകരുതൽ നടപടിയായി അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
അതേ സമയം ഇറാനുമായുള്ള ഷാലംചെ അതിർത്തി താൽക്കാലികമായി അടയ്ക്കാൻ ഇറാഖ് തീരുമാനിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
