ഞായറാഴ്‌ച, സെപ്റ്റംബർ 13, 2026
Saudi ArabiaTop Stories

‎സൗദിയിൽ മലയാളികളുടെ താമസ സ്ഥലത്ത് വൻ കവർച്ച: 9 പേർക്ക് പരിക്ക്



‎റിയാദ്: റിയാദിൽ കവർച്ചാ സംഘം ലയാളികളുടെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി  നടത്തിയ കവർച്ചയിലും അക്രമത്തിലും ഒൻപത് മലയാളികൾക്ക് പരിക്കേറ്റു.

‎റിയാദിലെ നസീമിലാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. സിഗരറ്റ് വില്പന മേഖലയിൽ  ജീവനക്കാരായ മലയാളികളുടെ റൂമിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഇവരുടെ വാഹനങ്ങൾ കുത്തിത്തുറന്ന് ആറു ലക്ഷം റിയാലിന്റെ സിഗരറ്റും മൂന്നു ലക്ഷം റിയാലും കവർച്ച ചെയ്തിട്ടുണ്ട്.

‎ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന മറ്റൊരു മലയാളിയുടെ 40,000 റിയാലും   ലാപ്ടോപുകളും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം വാനും  കാറും കവർച്ച ചെയ്യപ്പെടുകയും പിന്നീട് ജി.പി.എസ് ട്രാക്ക് ചെയ്ത് കണ്ടെത്തുകയും ചെയ്തു. മൊത്തം 10 ലക്ഷം റിയാലിന്റെ നഷ്ടമാണുണ്ടായത്.

‎എല്ലാവരും ഉറങ്ങിക്കിടക്കവെ രാത്രി 2.30 നു ആണ് പാകിസ്ഥാനികളും അറബ് വംശജരുമുൾപ്പെടെയുള്ള പതിനഞ്ചോളം കവർച്ചാ സംഘം ഫ്‌ളാറ്റിലെത്തിയത്. ശേഷം റൂമിലുള്ളവരെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച മർദ്ദിച്ചവശരാക്കിയ ശേഷം കവർച്ച നടത്തുകയായിരുന്നു.

‎ഏതാനും പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്.
‎പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേർ വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് പോയി. വിദേശികൾ ഉൾപ്പെട്ട സംഘം നടത്തുന്ന കവർച്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്