തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2026
Saudi ArabiaTop Stories

മക്കയിലെ മസ്ജിദുൽ ഹറാമിലെ മുഅദ്ദിൻ ഷെയ്ഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു

മക്ക: മസ്ജിദുൽ ഹറാമിലെ മുഅദ്ദിനുമാരിൽ പ്രമുഖൻ ഷെയ്ഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

‎മസ്ജിദുൽ ഹറാമിലെ 24 പ്രധാന മുഅദ്ദിൻമാരിൽ ഒരാളായിരുന്നു ഷെയ്ഖ് ഇബ്രാഹിം അൽ-മദനി, സുബ് ഹ് ബാങ്ക്, തക്ബീർ ചൊല്ലൽ,  ഇമാമിന് പിറകിൽ നിന്നുള്ള തബ് ലീഗ് എന്നിവയിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു.


‎നിരവധി വിശ്വാസികൾ അനുശോചനം അറിയിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്