ശനിയാഴ്‌ച, നവംബർ 7, 2026
Riyadh

സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

റിയാദ്: തുമൈർ ഏരിയ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ വൺ ഡേ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. തുമൈർ അമേച്വർ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സുലൈ എഫ് സി റിയാദിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി മോഡേൺ സർക്യൂട്ട് കനിവ് എഫ് സി റിയാദ് കിരീടം ചൂടി.

യൂത്ത് ഇന്ത്യ, റിയൽ കേരള, തുമൈർ എഫ് സി, ബ്ലാക്ക് & വൈറ്റ്, റോയൽ എഫ് സി മജ്മ, മുറൂജ് എഫ് സി തുടങ്ങിയ സൗദിയിലെ പ്രമുഖ ടീമുകൾ പങ്കെടുത്തു.

മത്സരം കെഎംസിസി നാഷ്ണൽ കമ്മിറ്റി അംഗം ഉസ്മാൻ അലി പാലത്തിങ്കൽ, കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര എന്നിവരുടെ സാന്നിധ്യത്തിൽ കെഎംസിസി തുമൈർ ഏരിയ പ്രസിഡന്റ് വാജിദ് കണ്ണൂർ ഉദ്ഘാടനം ചെയ്തു.

കെഎംസിസി തുമൈർ ജനറൽ സെക്രട്ടറി മുജീബ് വെള്ളി മുറ്റത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെഎംസിസി തുമൈര്‍ വൈസ് പ്രസിഡൻറ് റംഷാദ് ആറളം നന്ദി പറഞ്ഞു.

ചടങ്ങിൽ കെഎംസിസി നേതാക്കളായ സൈഫു വെള്ളിമുറ്റം, മുസ്തഫ അഞ്ചരക്കണ്ടി, നൗഫൽ ആറളം, സലീം പുളിയക്കുത്ത്, മുസ്തഫ കൂടത്തായി, ഫുട്ബോൾ മത്സരത്തിന്റെ പ്രധാന സ്പോൺസർമാരായ ഫൂഡിൽസ് റസ്റ്റോറന്റ്സ് മാനേജിങ് ഡയറക്ടർ ഷാജി. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group