Sunday, November 24, 2024
Riyadh

ഷിഫാ വെൽഫയർ അസോസിയേഷൻ ഇഫ്താർ സംഗമം.

ജീവകാരുണ്യ രംഗത്ത് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി ക്കൊണ്ടിരിക്കുന്ന ഷിഫാ വെൽഫെയർ അസോസിയേഷൻ എല്ലാവർഷവും നടത്തിവരാറുള്ള ഇഫ്താർ സംഗമം ഈ വർഷവും അൽ ബസ്മാ ട്രേഡിംഗ് ഫാക്ടറിയുമായി സഹകരിച്ച് ഷിഫ സനയ്യായിൽ അബ്ദുൽ അസീസ് വർക്ക്ഷോപ്പിൽ വെച്ച് (17052019 വെള്ളിയാഴ്ച നടത്തപ്പെടുകയുണ്ടായി.

മുഖ്യ പ്രഭാഷണം, മുഹമ്മദ്‌ മുസ്തഫ. പ്രിൻസിപ്പാൾ അലിഫ് ഇന്റർനാഷണൽ സ്കൂൾ – ഫോട്ടോ: ജോജി കൊല്ലം

ഇഫ്ത്താറിന് മുന്നോടിയായി പ്രസിഡന്റ് അബ്ദുൽ പുന്നലയുടെ അധ്യക്ഷതയിൽ നടത്തിയ സാംസ്കാരിക സമ്മേളനം ചെയർമാൻ എ.എ.റഹീം ആറ്റൂർകോണം ഉൾഘാടനം ചെയ്തു. മുഹമ്മദ് മുസ്തഫ ( പ്രിൻസ്സിപ്പാൾ അലിഫ് ഇൻറർ നാഷണൽ സ്കൂൾ) പരിശുദ്ധ റംസാൻ വ്രതത്തിലുടെ നേടാൻ കഴിയുന്ന ഇഹപര നേട്ടങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്തു സംസാരിച്ചു. തുടർന്ന് സത്താർ കായംകുളം, വിജയൻ നെയ്യാറ്റിൻകര, നൗഫൽ ചോലക്കോട്, ഷിബു പത്തനാപുരം, ഷാനവാസ് റിംല, രാജൻ കാരിച്ചാൽ, അൻസാരി ട്രാസ് ഹോട്ടൽ എന്നിവർ ആശംസാപ്രസംഗം നടത്തുകയുണ്ടായി.

സാദിഖ് കുളപ്പാടം, തുളസി കൊട്ടാരക്കര, ഷാജഹാൻ ആലപ്പു, റസാൽ അൽ രാജി, സുഹൈൽ സുലൈമാൻ, സലീം കൊല്ലം, ഷാജി കോട്ടിയം, അബു ചേലേമ്പ്ര, അബ്ദുൽ കരീം കൊടപ്പുറം, സജിമോൻ കരുനാഗപ്പള്ളി, ശിഹാബ് കരുനാഗപ്പള്ളി, രമേഷ് തിരുവന്തപുരം, റഷീദ് കൊളമ്പൻ, ബാബുസിനാൻ പുളിക്കൽ തുടങ്ങിയവർ നേത്രത്വംനല്കി. ഷിഫായിലും പരിസര പ്രദേശത്ത് നിന്നുമായി സാധാരക്കാരായ നിരവധി തൊഴിലാളികൾ പങ്കെടുത്ത സംഗമം ഏവർക്കും മനസിന് കുളിർമ നല്കിയ ഒരുനുഭവമായിരിന്നു. ട്രാസ് ഹോട്ടൽ ഷിഫാ തയ്യാറാക്കിയ രുചികരമായ ഭക്ഷണം സദസ്സിനെ വളരെ ആകർഷിക്കുകയുണ്ടായി. ജോയിന്റ് സെക്രട്ടറി ബ്രൈറ്റ് ജോസ് ഇരിങ്ങാലക്കുട സ്വാഗതവും അനീഷ് മാവേലിക്കര നന്ദി പറയുകയും ചെയ്തു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa