Monday, September 23, 2024
Saudi ArabiaTop Stories

യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ ഏത് ഭീഷണിയെയും സർവ്വ ശക്തിയുമപയോഗിച്ച് ചെറുക്കും: സൗദി

സൗദി അറേബ്യ മേഖലയിൽ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അതേ സമയം ഏത് തരത്തിലുള്ള ഭീഷണിയെയും സർവ്വ ശക്തിയുമുപയോഗിച്ച് ചെറുക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ മുന്നറിയിപ്പ് നൽകി.

ഞങ്ങൾ സമാധാനവും സ്ഥിരതയുമാണു ആഗ്രഹിക്കുന്നത്. യാതൊരു രീതിയിലും യുദ്ധത്തെ ആഗ്രഹിക്കുന്നില്ല. അതേ സമയം ഇറാൻ്റെ സൗദിക്കെതിരെയുള്ള നീക്കങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ആദിൽ ജുബൈർ പറഞ്ഞു.

Adil jubair

യുദ്ധം ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും സൗദി നടത്തും. അതേ സമയം മറു കക്ഷി യുദ്ധമാണു തെരഞ്ഞെടുക്കുന്നതെങ്കിൽ സൗദി എല്ലാ ശക്തിയുമുപയോഗിച്ച് രംഗത്തിറങ്ങും. രാജ്യത്തിൻ്റെ പ്രതിരോധത്തിനും താത്പര്യത്തിനുമാണു മുൻഗണന നൽകുക.

കഴിഞ്ഞ കാലങ്ങളിൽ നിരവധി ഭീകരാക്രമണങ്ങളാണു ഇറാൻ പിന്തുണയോടെ നടന്നത്. എണ്ണ പംബിംഗ് സ്റ്റേഷനുകൾക്ക് നേരെയുണ്ടായ ഇറാൻ പിന്തുണയോടെയുള്ള ഹൂത്തി അക്രമണവും അതിൽ ഉൾപ്പെട്ടതാണു. മേഖലയുടെ സമാധാനവും സുരക്ഷയും തകർക്കാൻ ഇറാൻ പിന്തുണയുള്ള ഹൂത്തികൾക്ക് വ്യക്തമായ ലക്ഷ്യമാണുള്ളത്.

200 ലധികം മിസൈൽ അക്രമണങ്ങളാണു ഇറാൻ പിന്തുണയുള്ള ഹൂത്തികൾ സൗദിക്കെതിരെ നടത്തിയത്. ഇറാൻ നൽകിയ ഡ്രോൺ ഉപയോഗിച്ചാണു ഹൂത്തികൾ സൗദി എണ്ണ പംബിംഗ് സ്റ്റേഷനുകൾക്ക് നേരെ അക്രമണം നടത്തിയതെന്നും റിയാദിലെ വിദേശകാര്യ ആസ്ഥാനത്ത് ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ആദിൽ ജുബൈർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്