Sunday, September 22, 2024
Jeddah

ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ജിദ്ദ : കൊണ്ടോട്ടി ഇ എം ഇ എ   കോളേജ്‌ പൂർവ വിദ്യാർത്ഥി സംഘടനയായ ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. ഷറഫിയ ഹിൽടോപ് ഹോട്ടലിൽ  നടന്ന   പരിപാടി പ്രസിഡണ്ട് കെ എൻ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി ഉപദേശക സമിതി അംഗം ലത്തീഫ് പുളിക്കൽ ഉദ്‌ഘാടനം ചെയ്തു, അഡ്വ : അഷ്‌റഫ് ആക്കോട്, ശിഹാബ് സിടി , മുസ്തഫ കെടി പെരുവള്ളൂർ, ലത്തീഫ് പൊന്നാട് അബ്ദുല്ല കൊട്ടപ്പുറം, ഹോസ ജനറൽ സെക്രട്ടറി ഷാഹിദ് കളപ്പുറത്, യുസഫ് കോട്ട,  സത്താർ പുളിക്കൽ   എന്നിവർ ആശംസകൾ നേർന്നു .

ഒസീമിയ   ഇഫ്താറിന് ഒത്തു കൂടിയവർ

സമീർ നീറാട്, സഹീർ ഖാൻ, മുഷ്താഖ് മധുവായി, അബ്ദുൽ മാലിക് എം, ഫൈസൽ, ഷാനു നീറാട്, മൻസൂർ പാലായിൽ, നൗഫൽ പുളിക്കൽ  എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുത്തു . അഫ്സൽ മയക്കര , നിസാർ നറുകര, ഇമതാദ്, റഈസ് കൊണ്ടോട്ടി, ഷംസു വെള്ളുവമ്പ്രം, ജംഷി കൊണ്ടോട്ടി എന്നിവർ നെത്ര്വതം നൽകി. നിഷാദ് അലവി സ്വാഗതവും നൗഷാദ് ബാവ നന്ദിയും പറഞ്ഞു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q