Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലുള്ളവർ ശനിയാഴ്ച മുതൽ പൊതു സ്ഥലത്ത് ഇറങ്ങുമ്പോൾ ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ

സൗദിക്കകത്തുള്ളവർ മാന്യമായ വസ്ത്രം ധരിക്കണമെന്നതുൾപ്പടെയുള്ള പൊതു മര്യാദാ നിയമ വ്യവസ്ഥിതി മെയ് 25 ശനിയാഴ്ച മുതൽ നടപ്പാക്കിത്തുടങ്ങും.

കിംഗ് അബ്ദുല്ല ചുരം. അൽ നമാസ്

നിയമം ലംഘിക്കുന്നവർക്ക് 5000 റിയാൽ വരെയും ആവർത്തിക്കുന്നവർക്ക് ഇരട്ടി തുകയും പിഴ ചുമത്തും.

ജബൽ ളറം, തിഹാമ, ബില്ലസ്മർ, അസീർ

രാജ്യത്തെ പൊതു സ്ഥലങ്ങളിൽ മാന്യതയും മര്യാദയും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള വ്യവസ്ഥയാണിത്.

ഫീഫാ , ജിസാൻ

മാന്യതക്ക് നിരക്കാത്ത നിലക്കുള്ള വസ്ത്രങ്ങൾ ധരിച്ച് പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുക, പൊതു സ്ഥലങ്ങളിലോ വാഹനങ്ങളിലോ എന്തെങ്കിലും എഴുതുകയോ വരക്കുകയോ ചെയ്യുക, മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിലുള്ള വാക്കുകൾ പൊതു സ്ഥലത്ത് പ്രയോഗിക്കൽ തുടങ്ങിയവയെല്ലാം പിഴ ലഭിക്കാവുന്ന കാര്യങ്ങളാണ്.

മഖ്‌ന ,തബൂക്ക്

ആഭ്യന്തര മന്ത്രാലയവും ടൂറിസം വകുപ്പും ചേർന്നാണു നിയമം നടപ്പാക്കുന്നതിനും പിഴ ഈടാക്കുന്നതിനും പ്രവർത്തിക്കുന്നത്.

സലാം പാർക്ക്, റിയാദ്

നല്ല ശീലങ്ങളും മൂല്യവത്തായ രീതികളും സമൂഹത്തിനു പരിചയപ്പെടുത്തുകയും മോശം പെരുമാറ്റ രീതികൾ ഇല്ലാതാക്കാനുമാണു അധികൃതർ ഉദ്ദേശിക്കുന്നത്.

അബഹയിലെ അബു ഖയാൽ

ബൈലോയിൽ ആകെ 10 ആർട്ടിക്കിളുകളാണുള്ളത്. പിഴ ചുമത്തിയതിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്