തിങ്കളാഴ്‌ച, ജൂൺ 8, 2026
GCCIndiaTop Stories

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അറബ് നേതാക്കന്മാരുടെ അഭിനന്ദന പ്രവാഹം

ലോക് സഭാ ഇലക്ഷനിൽ വൻ വിജയം നേടിയതിനു പിറകെ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് അറബ് നേതാക്കന്മാരുടെ അഭിനന്ദന പ്രവാഹം.

പ്രധാന മന്ത്രി മോഡിക്ക് സൗദി ഭരണാധികാരി സല്മാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും അഭിനന്ദന സന്ദേശമയച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രിക്കും ഇന്ത്യൻ ജനതക്കും ആയുരാരോഗ്യ സൗഖ്യം നേർന്ന രാജാവും കിരീടാവകാശിയും ഇന്ത്യൻ ജനത ഇനിയും കൂടുതൽ അഭിവൃദ്ധി കൈവരിക്കട്ടേ എന്നും ആശംസിച്ചു.

അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദും നരേന്ദ്ര മോഡിയെ അഭിനന്ദിച്ചു. മോഡിയെ ഫോണിലൂടെ നേരിട്ട് അഭിനന്ദിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

സല്മാൻ രാജാവിനും മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും നന്ദി അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി മറുപടി അയച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്