ഖത്തറിൽ ശ്വാസകോശ കാൻസറിനു പ്രധാന കാരണം പുകയില
ഖത്തറിൽ കാൻസറുമായി ബന്ധപ്പെട്ട മരണത്തിൽ 16 ശതമാനവും ശ്വാസകോശവുമായി ബന്ധപ്പെട്ടതാണെന്നും ശ്വാസകോശ കാൻസറിനു 90 ശതമാനവും പുകയിലയാണു കാരണമെന്നും റിപ്പോർട്ട്.

ശ്വാസകോശ കാൻസറിനെക്കുറിച്ചും പുകയിലയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും പൊതു ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയവും മറ്റു ഏജൻസികളും ചേർന്ന് ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചിരിക്കുകയാണ്.
പുക വലിക്കാതിരിക്കുക എന്നതാണു ശ്വാസകോശ കാൻസർ വരാതിരിക്കാനുള്ള പ്രധാന പ്രതിരോധമെന്ന് കാൻസർ ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്നവർ പൊതു ജനങ്ങളെ ഓർമ്മപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa