കടം മൂലം ജയിലിലായ സൗദി യുവതിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സഹായാഭ്യർത്ഥന; 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് 2 മില്ല്യൻ റിയാൽ
കടം മൂലം ജയിലിലായ സൗദി യുവതിയെ സഹായിക്കുന്നതിനായി ഒരു സൗദി സന്നദ്ധ പ്രവർത്തകൻ ട്വിറ്ററിൽ സഹായമഭ്യർത്ഥിച്ച് പോസ്റ്റിട്ട് 24 മണിക്കൂർ തികയും മുംബ് ലഭിച്ചത് 2 മില്യനിനടുത്ത് റിയാൽ.
ജയിലിലായ വ്യക്തികളെ സഹായിക്കാനായി ആഭ്യന്തര മന്ത്രാലയം ആവിഷ്ക്കരിച്ച അബ്ഷിറിലെ ഫുരിജത് എന്ന സംവിധാനം വഴിയാണു ഇത്രയും സഹായം യുവതിക്കായി ഒഴുകിയത്.
സ്വദേശികൾക്കും വിദേശികൾക്കും കടം മൂലം ജയിലിലായവരെ പണം നൽകി സഹായിക്കാൻ അബ്ഷിറിലെ ഫുരിജത് സംവിധാനം ഉപയോഗിക്കാൻ സാധിക്കും.
അബ്ദുല്ല ബിൻ മൻഅ എന്ന സൗദി പൗരനാണു യുവതിയുടെ വിഷയം ആദ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കടം മൂലം ജയിലിൽ കിടക്കുന്ന ഏക സൗദി വനിതയാണിവരെന്നും അവരുടെ കടം വീട്ടി മോചിപ്പിച്ച് അവരെ കുടുംബത്തിലേക്ക് തിരിച്ചയച്ചില്ലെങ്കിൽ അത് നമുക്ക് അപമാനമാണെന്നുമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്.
സഹായഭ്യർത്ഥന ചെയ്ത് വെറും 18 മണിക്കൂറിനുള്ളിൽ രണ്ട് മില്യനിനടുത്ത് റിയാൽ അബ്ഷിറിലെ ഫുരിജത് വഴി വ്യക്തികൾ അടച്ചു കഴിഞ്ഞെന്നും യുവതിയുടെ കടങ്ങളെല്ലാം വീട്ടിയെന്നും അറിയിച്ച് അബ്ദുല്ല മൻഅ തന്നെ പിന്നീട് പോസ്റ്റിടുകയായിരുന്നു. വെറും 4 ദിവസം മുംബ് നിലവിൽ വന്ന ഫുരിജത് സംവിധാനം ഉപയോഗിച്ച് ഇതിനകം 200 പേർ ജയിൽ മോചിതരായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa