സൗദിയിൽ പവർകട്ട് മൂലം വിഷമിച്ചവർക്ക് നഷ്ടപരിഹാരത്തിന് അർഹത
സൗദിയിൽ പവർകട്ട് മൂലം വിഷമിച്ച ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സൗദി കൺസ്യുമർ പ്രൊട്ടക്ഷൻ അസോസിയേഷൻ അറിയിച്ചു
പവർകട്ട് മൂലം പ്രയാസമനുഭവിച്ചവർക്ക് വൈദ്യുത വിതരണ കമ്പനിയിൽ നിന്ന് 75 റിയാൽ മുതൽ 200 റിയാൽ വരെ ലഭിക്കാൻ അർഹതയുണ്ടെന്നാണ് അസോസിയേഷൻ അറിയിച്ചത്.
സാധാരണ നിലയിൽ 24 മണിക്കൂറിനു 75 റിയാൽ നഷ്ടപരിഹാരത്തിന് അർഹനാണെന്നും വൈദ്യുതിയില്ലാത്ത ഓരോ 12 മണിക്കൂറിനും 75 റിയാൽ വീതം അധികമായി ലഭിക്കാൻ അർഹതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ഒരു കലണ്ടർ വർഷത്തിൽ നാല് തവണ നാല് മണിക്കൂറിലധികം പവർകട്ട് ഉണ്ടായാൽ ഉപഭോക്താവിന് 200 റിയാൽ ലഭിക്കാൻ അർഹതയുണ്ടെന്നും കൺസ്യുമർ പ്രൊട്ടക്ഷൻ അസോസിയേഷൻ സൂചിപ്പിക്കുന്നു.
അസീർ, ജിസാൻ, നജ്‌റാൻ, അൽബാഹ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങിയത് കാരണം പ്രയാസമനുഭവിച്ചവർക്ക് ജൂൺ മാസത്തിലെ ബില്ലിൽ 25 ശതമാനം ഇളവ് നൽകി നഷ്ടപരിഹാരം നൽകാൻ സൗദി ഇലക്ട്രിസിറ്റി കംബനി തീരുമാനിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa